KeralaLatest NewsNews

മലപ്പുറത്ത് രണ്ടിടങ്ങളിലായി ഉണ്ടായ ബൈക്കപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

മലപ്പുറം: കോട്ടയ്ക്കലിലും പരപ്പനങ്ങാടിയിലുമായി പുലര്‍ച്ചെയുണ്ടായ 2 ബൈക്ക് അപകടങ്ങളില്‍ ജില്ലയില്‍ 2 പേര്‍ മരിച്ചു. കോട്ടയ്ക്കല്‍ ചങ്കുവെട്ടി കോളജ് പടിയില്‍ ബൈക്കില്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ വടകര ഒഞ്ചിയം സ്വദേശി ചാമക്കുന്നുമ്മല്‍ മുഹമ്മദ് സഹല്‍ സാലിഹ് (19) ആണു മരിച്ചത്. എറണാകുളത്ത് ബന്ധുവീട് സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്ന സാലിഹിന്റെ ബൈക്കില്‍ എതിര്‍ദിശയില്‍ എത്തിയ ലോറി ഇടിക്കുകയായിരുന്നു.

വഴിയാത്രക്കാരനെ ഇടിച്ച ബൈക്ക് മറിഞ്ഞാണ്, പരപ്പനങ്ങാടി ആവിയില്‍ ബീച്ചില്‍ താനൂര്‍ ഒട്ടുംപുറം സ്വദേശി ജുനൈസ് (18) മരിച്ചത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button