ബെംഗളൂരു : ഐഎസ്എല്ലിൽ ഇന്ന് പ്ലേ ഓഫ് ഉറപ്പിച്ചവരുടെ സൂപ്പർ പോരാട്ടം. ബെംഗളുരുവിൽ രാത്രി 7.30നു നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയും, എടികെയും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പുഘട്ടത്തിലെ അവസാന മത്സരത്തിനാണ് ടീമുകൾ ഇന്നിറങ്ങുന്നത്. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഇന്ന് ജയിക്കുന്നവർക്ക് രണ്ടാം സ്ഥാനം ഉറപ്പിക്കാനാകും. നിലവിൽ 33 പോയിന്‍റുമായി എടികെ സ്ഥാനത്തും, 29 പോയിന്റുമായി ബെംഗളുരു മൂന്നാം സ്ഥാനത്തുമാണ്. സീസണിൽ എടികെ പത്തും ബെംഗളുരു എട്ടും മത്സരങ്ങളിൽ ജയം സ്വന്തമാക്കിയിട്ടുണ്ട്. 39 പോയിന്‍റുള്ള ഗോവ എഫ് സി നേരത്തേ തന്നെ ഗ്രൂപ്പുഘട്ട ചാമ്പ്യന്മാരായിരുന്നു.
Full-backs who are on the attack ?
Which defender will shine brighter tonight? ?#BFCATK #HeroISL #LetsFootball pic.twitter.com/TyuVFYDnXD
— Indian Super League (@IndSuperLeague) February 22, 2020
കഴിഞ്ഞ ദിവസം നടന്ന നിർണായക മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സി മുംബൈയെ ഒരു ഗോളിന് തകർത്ത് പ്ലേ ഓഫിലെത്തിയിരുന്നു. കാണികളിൽ ഏറെ ആകാംഷ ജനിപ്പിച്ച ആവേശപ്പോരിൽ 83ആം മിനിറ്റിൽ ലൂസിയാന്റെ കാലുകളിൽ നിന്ന് പിറന്ന വിജയ ഗോളിലൂടെയാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. 17മത്സരങ്ങളിൽ 28പോയിന്റുമായാണ് ചെന്നൈ ആദ്യ നാലിൽ എത്തിയത്. അവസാന മത്സരത്തിൽ വീറും, വാശിയും നിറഞ്ഞ പോരാട്ടം കാഴ്ച്ചവെച്ചിട്ടും നാലാം സ്ഥാനം നഷപെടുത്തിയതിന്റെ നിരാശയിലാണ് മുംബൈ ഈ സീസണിൽ നിന്നും മടങ്ങുന്നത്, 54-ാം മിനുറ്റില്‍ സൗരവ് ദാസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും മുംബൈക്ക് തിരിച്ചടിയായി. ചെന്നൈയ്ക്ക് ഇനിയും ഒരു മത്സരം ബാക്കിയുണ്ട്. 25നു നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായി ഏറ്റുമുട്ടും.
Post Your Comments