KeralaLatest NewsNews

ഷോപ്പിംഗിന് പോകാനെന്നു പറഞ്ഞ് രണ്ടര വയസുകാരനെ അമ്മയെ ഏല്‍പ്പിച്ച് കാമുകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ ഇപ്പോള്‍ ജയിലഴിയ്ക്കുള്ളില്‍

കണ്ണൂര്‍ : ഷോപ്പിംഗിന് പോകാനെന്നു പറഞ്ഞ് രണ്ടര വയസുകാരനെ അമ്മയെ ഏല്‍പ്പിച്ച് കാമുകനൊപ്പം നാടുവിട്ട പ്രവാസിയുടെ ഭാര്യ ഇപ്പോള്‍ ജയിലഴിയ്ക്കുള്ളില്‍.  ആലക്കാട് വലിയപള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30)എന്നിവരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാ ഗ്രാം എന്ന സോഷ്യല്‍ മീഡിയ വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തില്‍ അവസാനിച്ചത്.

ഇക്കഴിഞ്ഞ 12 നാണ് സംഭവം. റുമൈസ കുട്ടിയെ മാതാവിനെ ഏല്‍പ്പിച്ച് ഷോപ്പിങ്ങിന് പോകുകയായിരുന്നു. മണിക്കൂറുകള്‍ പിന്നിട്ടിട്ടും റുമൈസയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ റുമൈസ ഒരു യുവാവിനൊപ്പം പോയി എന്ന വിവരം പൊലീസിന് ലഭിച്ചു. റുമൈസയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന് കൈമാറി കോള്‍ ഡീറ്റെയില്‍സ് ശേഖരിച്ചു. അവസാനം വന്ന നമ്ബരിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോള്‍ റാഷിദാണ് എന്ന് മനസ്സിലാകുകയായിരുന്നു.

read also : ടിക്ക് ടോക്ക് പ്രണയം തലയ്ക്ക് പിടിച്ചപ്പോള്‍ മൂന്ന് മക്കളുള്ള 36കാരിയായ വീട്ടമ്മ കാമുകനൊപ്പം നാടുവിട്ട് ഉല്ലാസയാത്രയ്ക്ക് നടത്തിയത് ബംഗ്ലാദേശിലേയ്ക്ക് … ഒടുവില്‍ പൊലീസിന്റെ പിടിയിലായി തിരിച്ച് നാട്ടിലേയ്ക്ക്

ഈ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അതും ഓഫായിരുന്നു. ഇതിനിടയില്‍ ബാംഗ്ലൂരില്‍ വച്ച് റാഷിദിന്റെ ഫോണ്‍ ഓണായപ്പോള്‍ സൈബര്‍ സെല്‍ ലൊക്കേഷന്‍ പരിയാരം പൊലീസിന് കൈമാറി. ഇവിടേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഒന്നുകൂടി വിളിച്ചു നോക്കിയപ്പോള്‍ റാഷിദ് ഫോണ്‍ എടുത്തു. തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് ചോദ്യം ചെയ്യലിലാണ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ടതാണ് എന്നുള്ള വിവരം പുറത്ത് വന്നത്. റാഷിദിന് ഒപ്പം ജീവിക്കാനാണ് താല്‍പര്യം എന്നാണ് റുമൈസ പൊലീസിനോട് പറഞ്ഞത്.

റുമൈസയുടെ ഭര്‍ത്താവ് വിദേശത്ത് ജോലിചെയ്തുവരികയാണ്. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട റാഷിദും റുമൈസയും ബംഗളൂരു, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് പൊലീസില്‍ കീഴടങ്ങിയത്. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് റുമൈസയുടെ പേരില്‍ കേസെടുത്തത്. നാടുവിടാന്‍ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്. വിദേശത്തായിരുന്ന റുമൈസയുടെ ഭര്‍ത്താവ് കാണാതായ സംഭവം അറിഞ്ഞ് നാട്ടിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button