Latest NewsNewsSaudi ArabiaGulf

ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ​ആശുപത്രിയിൽ ​ചികിത്സതേടിയ പ്രവാസി മലയാളി ഒടുവിൽ മരണത്തിന് കീഴടങ്ങി

റിയാദ് : ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ ​ചികിത്സതേടിയ പ്രവാസി മലയാളി ഒടുവിൽ മരണത്തിന് കീഴടങ്ങി. സൗദിയിൽ ജിദ്ദയ്​ക്ക്​ സമീപം റാബിഗിൽ മലപ്പുറം മൂന്നിയൂർ കുണ്ടംകടവ് സ്വദേശി അബ്​ദുന്നാസർ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ജിദ്ദ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി പത്തു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Also read : സൗ​ദി അ​റേ​ബ്യ​യു​ടെ ചില ഇടങ്ങളിൽ വീണ്ടും മ​ഞ്ഞു​വീ​ഴ്​​ച

രണ്ടു പതിറ്റാണ്ടിലധികമായി റാഗിൽ ജോലി ചെയ്യുകയായിരുന്നു . നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞ് എട്ട് മാസം മുമ്പ് തിരിച്ചെത്തിയ നാസർ അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണപ്പെടുന്നത്. ഭാര്യ: ഷംഷാദ, മക്കൾ: നൗഷാദ്, റബീഹ്, ഫാത്വിമ റിഫ, സമാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button