Jobs & VacanciesLatest NewsNews

ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് : ഡല്‍ഹി ഹൈക്കോടതിയില്‍ അവസരം, അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ അവസരം. ജൂനിയര്‍ ജുഡീഷ്യല്‍ അസിസ്റ്റന്റ്/ റീസ്റ്റോറര്‍ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ബിരുദവും, മിനിറ്റില്‍ 35 വാക്കില്‍ കുറയാത്ത ടൈപ്പിങ് വേഗവുമാണ് യോഗ്യത.

രണ്ട് ഘട്ടത്തിലായുള്ള പരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. ആദ്യഘട്ട പ്രിലിമിനറി പരീക്ഷ 120 മാര്‍ക്കിനും, രണ്ടാംഘട്ട മെയിന്‍ പരീക്ഷ 100 മാര്‍ക്കിനുമാണ് നടത്തുക. 10 മിനിറ്റ് നീണ്ട സ്‌കില്‍ ടെസ്റ്റും അഭിമുഖവും ഉണ്ടായിരിക്കും. ആകെ 132 ഒഴിവുകള്‍(ജനറല്‍-36, ഇ.ഡബ്ല്യൂ.എസ്.-21, ഒ.ബി.സി.-33, എസ്.സി.-26, എസ്.ടി.-16)

വിശദ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.delhihighcourt.nic.in/

അവസാന തീയതി : മാർച്ച് 11

shortlink

Related Articles

Post Your Comments

Related Articles


Back to top button