UAELatest NewsNewsGulf

യു.എ.ഇയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ

അബുദാബി•ആരോഗ്യ, പ്രതിരോധ മന്ത്രാലയം (മൊഹാപ്) യുഎഇയിൽ രണ്ട് പുതിയ കൊറോണ വൈറസ് കേസുകൾ കൂടി പ്രഖ്യാപിച്ചു.

70 കാരനായ ഇറാനിയൻ സന്ദർശകനും അതേ രാജ്യത്തിന്‌ നിന്നുള്ള 64 കാരിയായ ഭാര്യയ്ക്കുമാണ് കോവിഡ് -19 സ്ഥിരീകരിച്ചത്. ഇതോടെ യു‌എഇയിൽ സ്ഥിരീകരിച്ച മൊത്തം കൊറോണ കേസുകളുടെ എണ്ണം 13 ആയി എത്തിക്കുന്നു.

പുരുഷന്റെ അവസ്ഥ അസ്ഥിരമാണ്, ഇപ്പോൾ അദ്ദേഹം തീവ്രപരിചരണത്തിലാണ്. അതേസമയം ഭാര്യയും വൈറസ് ബാധിതയായി.

രണ്ട് സന്ദർശകരുമായി ആരൊക്കെ സമ്പർക്കം പുലർത്തിയെന്നും അവരിൽ ആരെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്നും നിർണ്ണയിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button