സഹപാഠികളുടെ കളിയാക്കലിന് ഇരയായ ക്വാഡന്‍ എന്ന ഒമ്പത്കാരന്‍ തന്നെ ഒന്ന് കൊന്നു തരുമോ എന്ന് ആവശ്യപ്പെടുന്ന വീഡിയോ എല്ലാവരുടെയും കണ്ണു നനയിച്ചിരുന്നു. നിരവധിപേര്‍ ക്വാഡന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ക്വാഡന്‍ ബെയില്‍സിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്.
നീ നിന്റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാല്‍ ലൈഫ് അടിപൊളി ആണെന്നും നിന്നെ ഈ ലോകത്തിന് കാണാന്‍ ‘നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാല്‍ മാത്രം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് ബിബിന്‍ തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്
ബിബിന്‍ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;
മോനെ.. ഡാ ചക്കരെ, നീ നിന്റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാല്‍ ലൈഫ് അടിപൊളി ആണ്….ഡാ. ഒന്നും പേടിക്കാനില്ല….
അവന്മാര് നിന്നെ കരയിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്റെ ചിരി കാണും. അന്ന് അവന്മാര് കരയും.
‘പോയി ചാകാന്‍’ പറ അവരോട്. നിന്നെ ഈ ലോകത്തിന് കാണാന്‍ ‘നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാല്‍ മാത്രം മതിയാകും’.
‘പൊരുതണ്ടേടാ….’
Post Your Comments