ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിലെ ദേവിയുടെ ചിത്രത്തിന് നടി തൃഷയുടെ മുഖഛായ. ഇതോടെ ക്ഷേത്രഭാരവാഹികള്‍ വെട്ടിലായിരിക്കുകയാണ്. കൊടിമൂട്ടില്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ നോട്ടീസിന്റെ കവർ പേജിലാണ് ഈ ചിത്രം വന്നത്. ഇതോടെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച ദേവിയുടെ ചിത്രം മാറ്റിയപ്പോഴാണ് തൃഷയുടെ രൂപസാദൃശ്യമുള്ള ദേവി പ്രത്യക്ഷപ്പെട്ടത്. 2018ല്‍ രമണ മഹേഷ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ മോഹിനി എന്ന ചിത്രത്തിലെ തൃഷയുടെ രൂപമാണ് ദേവിയുടെ രൂപമായി മാറിയത്.
Post Your Comments