Business

ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

മുബൈ : ശിവരാത്രി പ്രമാണിച്ച് ഓഹരി വിപണിക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ബിഎസ്ഇയും എന്‍എസ്ഇയും പ്രവര്‍ത്തിച്ചിരുന്നില്ല. ബുള്ളിയന്‍ വിപണിയുള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയായിരുന്നില്ല. വരുന്നത് ശനിയും ഞായറും ആയതിനാല്‍ മൂന്നുദിവസത്തേക്ക് ഇനി വിപണികള്‍ പ്രവര്‍ത്തിക്കില്ല.

കഴിഞ്ഞ ദിവസം നേട്ടം കൈവിട്ട് ഓഹരി വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. സെൻസെക്സ് 152.88 പോയിന്റ് നഷ്ടത്തിൽ 41,170.12ലും നിഫ്റ്റി 45 പോയിന്റ് നഷ്ടത്തിൽ 12,080.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1219 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1257 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 166 ഓഹരികള്‍ക്ക് മാറ്റമില്ല.

ഊര്‍ജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാര്‍മ, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ വില്‍പന സമ്മര്‍ദം പ്രകടമായിരുന്നു. സിപ്ല, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, ടെക് മഹീന്ദ്ര ഇന്‍ഡസിന്റ് ബാങ്ക്, സീ എന്റര്‍ടെയന്‍മെന്റ്, ടാറ്റ സ്റ്റീല്‍, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് അവസാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button