ന്യൂഡല്‍ഹി: ഫെബ്രുവരി 28നുമുമ്ബ് കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. 2020 ഫെബ്രുവരി 28നകം അക്കൗണ്ടുടമകള്‍ കെവൈസി വിവരങ്ങള്‍ നിര്‍ബന്ധമായി നല്‍കണം. കെവൈസി വിവരങ്ങള്‍ പരിഷ്‌കരിക്കേണ്ടവരും ഇത് പൂർത്തിയാക്കണമെന്നാണ് നിർദേശം. ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു നടപടി. ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസികൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ബാങ്കിന്റെ അടുത്തുള്ള ശാഖയില്‍ പോയി രേഖകള്‍ നല്‍കിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
Post Your Comments