Latest NewsKeralaNews

പോലീസ് അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട്; ഇടത് മുന്നണിയോഗം ചര്‍ച്ച ചെയ്യാത്തത് അപഹാസ്യം, മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കി നിൽക്കുന്ന നേതാക്കളാണ് ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നത് : വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ഇടത് മുന്നണിക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പോലീസ് അഴിമതിയെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടും അതെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളും ഇടത് മുന്നണിയോഗം ചര്‍ച്ച ചെയ്യാത്തത് അപഹാസ്യമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Also read : എത്രയോ ദൂരം ലോറി ഡിവൈഡറില്‍ തട്ടി തട്ടിയാണ് ഓടിയത് ; ഇത്രയ്ക്ക് ഇടികള്‍ കഴിഞ്ഞിട്ടും ഉണരാത്ത എന്ത് ഉറക്കമായിരുന്നു ഡ്രൈവറുടെ ; കോയമ്പത്തൂരിലെ അപകടം നടന്ന സ്ഥലത്തു നിന്നുള്ള വീഡിയോ

ഈ വിഷയങ്ങൾ സിപിഎം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും ചര്‍ച്ച ചെയ്തില്ല, മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഇടതു നേതാക്കള്‍ ജനാധിപത്യരീതിയില്‍ അഭിപ്രായം പോലും രേഖപ്പെടുത്താത് വിചിത്രമായി കാണുന്നു. മുഖ്യമന്ത്രിക്ക് മുന്നിൽ മുട്ട് മടക്കി നിൽക്കുന്ന നേതാക്കളാണ് ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്നത്. സിപിഎമ്മും ഇടത് മുന്നണിയും ജനകീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പോലും വലിയ സമര പരിപാടികൾ നടത്താറുള്ള കാര്യം ഇടത് മുന്നണി മറക്കരുതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button