കോയമ്പത്തൂരില്‍ കണ്ടെയ്‌നര്‍ ലോറിയും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ജനത. അപകടത്തിന്റെ ദുരൂഹതകള്‍ ഇനിയും മാറിയിട്ടില്ല. ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്ന് കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ പറയുമ്പോള്‍ അയാള്‍ ഉറങ്ങിയതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.
ഇതിനുള്ള മറുപടിയാണ് ഇന്ന് പ്രചരിക്കുന്ന ഒരു വീഡിയോ സംഭവ സ്ഥലത്തി നിന്നും ഒരാള്‍ പകര്‍ത്തിയ വീഡിയോയില്‍ വ്യക്തമാണ് അര കിലോമീറ്ററിലധികം ഡിവൈഡറില്‍ തട്ടി തട്ടിയാണ് ലോറി സഞ്ചരിച്ചത് എന്നുള്ളത്.
https://www.facebook.com/harish.vasudevan.18/videos/10158092357482640/
എത്രയോ ദൂരം ലോറി ഡിവൈഡറില്‍ തട്ടി തട്ടിയാണ് ഓടിയത് എന്നിട്ടും ഇത്രയ്ക്ക് ഇടികള്‍ കഴിഞ്ഞിട്ടും ഉണരാത്ത എന്ത് ഉറക്കമായിരുന്നു ഡ്രൈവറുടെതെന്നും, ടയര്‍ പൊട്ടിയിട്ടുണ്ടെങ്കില്‍ കാരണം തപ്പി പോണോ എന്നുമുള്ള നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്. മദ്യപിച്ചിരുന്നെങ്കില്‍ അത് കണ്ടെത്തേണ്ടേ? അപകടകാരണം ശരിയായി കണ്ടെത്താതെ പരിഹാരമുണ്ടോ? തുടങ്ങിയ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
Post Your Comments