Latest NewsNewsIndia

ആര്‍എസ്‌എസ് ആസ്ഥാനത്തിന് സമീപം സമ്മേളനം നടത്താൻ ഭീം ആര്‍മിക്ക് അനുമതി; ചന്ദ്രശേഖർ ആസാദും പങ്കെടുക്കും

ന്യൂഡല്‍ഹി: ആര്‍എസ്‌എസ് ആസ്ഥാനത്തിന് സമീപത്തെ രേഷിംബാഗ് മൈതാനത്ത് നാളെ (ശനിയാഴ്ച) സമ്മേളനം നടത്താന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയുടെ അനുമതി. ഭീം ആര്‍മി പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മഹാരാഷ്ട്ര സര്‍ക്കാരിനും നാഗ്പൂര്‍ പോലിസ് കമ്മീഷണര്‍ക്കും ഹൈക്കോടതി നോട്ടിസ് നല്‍കിയിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്‌എസ്) ആസ്ഥാനത്തിന് സമീപമാണ് സമ്മേളനം നടക്കുന്നത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോട്‌വാലി പോലിസ് സമ്മേളനത്തിന് അനുമതി നിഷേധിച്ചിരുന്നു. തുടർന്നാണ് ഭീം ആർമി കോടതിയെ സമീപിച്ചത്.

Read also: ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് പ്രധാനമന്ത്രി അജ്ഞനാണ്; ഫാസിസ്റ്റുകളോട് വിട്ടുവീഴ്ച ചെയ്തുള്ള ജീവിതത്തിന് തയ്യാറല്ലെന്ന് മാമുക്കോയ

യോഗം നടത്താന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി. ഒരു പ്രവര്‍ത്തക യോഗം മാത്രമായിരിക്കണം, പ്രകടനമോ പ്രതിഷേധമോ ആക്കി മാറ്റരുത്, പ്രകോപനപരമായ പ്രസംഗങ്ങള്‍ പാടില്ല, സമാധാനപരമായിരിക്കണം എന്നീ ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button