യുഎഇ: 30 മിനിറ്റിനുള്ളില്‍ യുഎഇ റെസിഡന്‍സി വിസയും മെഡിക്കല്‍ ഫിറ്റ്നസ് പരിശോധന ഫലവും ഇനി സാധ്യമാകും. ദുബായിയിലെ പുതിയ സ്മാര്‍ട്ട് മെഡിക്കല്‍ സെന്ററിലാണ് ഇത് ഇപ്പോള്‍ സാധ്യമാകുന്നത്.
ഇത്തരത്തിലുള്ള ആദ്യത്തെ മെഡിക്കല്‍ സെന്റര്‍ ‘സേലം ഇന്റലിജന്റ് സെന്റര്‍’ ദുബായില്‍ കഴിഞ്ഞ ദിവസം തുറന്നു. ദുബൈ കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായരിന്നു ഉദ്ഘാടനം. മെഡിക്കല്‍ പരിശോധനയുടെ പ്രോസസ്സിംഗ് സമയം രജിസ്ട്രേഷന് മുതല്‍ റെസിഡന്‍സി വിസ നല്‍കുന്നത് വരെ കേന്ദ്രം ഗണ്യമായി കുറയ്ക്കും.
ഇത്തരത്തില്‍ ലോകത്തിലെ ആദ്യത്തേതാണ് ഈ കേന്ദ്രമെന്ന് ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് എന്നിവയുള്‍പ്പെടെ നാലാമത്തെ വ്യാവസായിക വിപ്ലവ സാങ്കേതികവിദ്യകള്‍ കേന്ദ്രത്തില്‍ ഉപയോഗിക്കുന്നു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സ്-ദുബായിയുടെ സഹകരണത്തോടെ മെഡിക്കല്‍ പരിശോധന നടത്താനും യുഎഇ റെസിഡന്‍സി വിസയും ലഭ്യമാകാനുള്ള സമയം 28 മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി ആയി ചുരുക്കും.
The new centre will shorten the time it takes to register, undergo medical exams & issue residencies, in cooperation with @GDRFADUBAI, from 28 hours to only 30 minutes. Thank you to all who contributed to implementing this cutting-edge project. We look forward to more innovations pic.twitter.com/pr5lawD59L
— Hamdan bin Mohammed (@HamdanMohammed) February 20, 2020
Post Your Comments