Latest NewsNewsGulfOman

വിദേശി അധ്യാപകരുടെ തൊഴില്‍ കരാര്‍ പുതുക്കില്ല, സര്‍ക്കുലര്‍ പുറത്തിറക്കി ഗൾഫ് രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം : മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികള്‍ ആശങ്കയിൽ

മസ്‌ക്കറ്റ് : അധ്യാപകരായി ജോലി ചെയ്യുന്ന വിദേശികളുടെ തൊഴില്‍ കരാര്‍ പുതുക്കില്ലെന്ന സര്‍ക്കുലര്‍ പുറത്തിറക്കി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം. 2020-21 വര്‍ഷത്തെ കരാർ പുതുക്കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കില്ല, വരും വര്‍ഷങ്ങളില്‍ തൊഴില്‍ കരാര്‍ പുതുക്കുന്നതിന്റെ സാധ്യതകളെപ്പറ്റി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Also read : സൗദിയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

തീരുമാനം സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് മാത്രമായിരിക്കും ബാധകമാവുകയെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോർട്ടിൽ പറയുന്നത്. താല്‍കാലികമായ നടപടിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് ശക്തമാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായാണോ ഈ തീരുമാനമെന്നാണ് ഒമാനില്‍ അധ്യാപക ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള നിരവധി പ്രവാസികളുടെ ആശങ്ക. ഈ വര്‍ഷം തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്നവരെ മാത്രമാണ് നിലവിൽ തീരുമാനം ബാധിക്കുക. എന്നാല്‍ ഇത് തുടരുന്ന പക്ഷം നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button