Latest NewsKeralaNews

കൈകാലുകള്‍ കെട്ടിയിട്ട് തലയില്‍ ചീമുട്ട, ചുറ്റും നിന്ന് നൃത്തം; കേളേജിലെ ജന്മദിനാഘോഷം പരിധിവിട്ടപ്പോള്‍ ഒടുവില്‍ സംഭവിച്ചതിങ്ങനെ

അഞ്ചല്‍: സുഹൃതത്തുക്കള്‍ക്കിടയിലുള്ള ജന്മദിനാഘോഷങ്ങള്‍ പലപ്പോഴും അതിരു വിടാറുണ്ട്. പ്രത്യകിച്ച് സ്‌കൂള്‍ കോളേജില്‍ പഠിക്കുന്നവരാണെങ്കില്‍ മുട്ടമുതല്‍ മീന്‍വെള്ളം മുതല്‍ സകലമാന സാധനങ്ങളും അന്നേദിവസം നമ്മുടെ ശരീരത്തിലുണ്ടാകും. എന്നാല്‍ ഈ ആഘോഷം പരിധിവിട്ടാലോ. അപകടത്തിലും എത്തിച്ചേരാം. അത്തരത്തിലൊരു സംഭവം കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലും നടന്നു.

കഴിഞ്ഞദിവസമാണ് കോളജിനു മുന്നിലെ ഗേറ്റിനു മുന്നില്‍ ജന്മദിനാഘോഷം നടന്നത്. ‘ബര്‍ത്ത്‌ഡേ ബേബിയായ’ കൂട്ടുകാരനെ ഒരു സംഘം വിദ്യാര്‍ഥികള്‍ കോളജില്‍ നിന്നു പൊക്കിയെടുത്ത് ഗേറ്റിനു മുന്നില്‍ എത്തിച്ചു തൂണില്‍ കെട്ടിയിടുകയായിരുന്നു. പിന്നീട് തലയില്‍ ചീമുട്ട ഒഴിച്ചു. കഴുത്തില്‍ ചാര്‍ത്തിയത് ഉണക്കമീന്‍ മാല. തുടര്‍ന്ന് ചുറ്റും നിന്ന് പാട്ടും നൃത്തവും. കാലുകളും കെട്ടിയിട്ടായിരുന്നു സംഭവ വികാസങ്ങള്‍. ഇതിനിടെ ജന്മദിനക്കാരന്റെ കാലിലെ കെട്ടഴിഞ്ഞു. തലയില്‍ ചീമുട്ട ഒഴിച്ച കൂട്ടുകാരെ പിടികൂടാന്‍ പിന്നാലെ പാഞ്ഞു. ഓട്ടത്തിനിടെ ഒരാള്‍ക്ക് മതിലില്‍ തട്ടി വീണ് മുഖത്ത് ആഴത്തില്‍ മുറിവേറ്റു.

തുടര്‍ന്ന് സംഭവം കോളേജ് അധികതര്‍ അറിഞ്ഞു. കോളജ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. ജന്മദിനാഘോഷം നടത്തിയ കുട്ടികളുടെ രക്ഷിതാക്കളെയും ആഘോഷവിവരം ധരിപ്പിക്കും. അതിരുവിട്ട ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് സെന്റ് ജോണ്‍സ് കോളജ് കൗണ്‍സില്‍ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button