ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മുഖ്യന്‍ പറയുന്നത് രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലാ എന്നാണ്. അതിനര്‍ത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്നാണ്. അദ്ദേഹം ദരിദ്രരോടൊപ്പമല്ല, സമ്പന്ന മുതലാളിമാർക്കൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചില പ്രത്യേക ആളുകൾക്കായിട്ടാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. അല്ലാതെ സമൂഹത്തിന് വേണ്ടിയല്ല. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്ക് അദ്ദേഹം എതിരാണെന്നും അഖിലേഷ് യാദവ് ട്വിറ്ററിലൂടെ പറയുകയുണ്ടായി.
Post Your Comments