Latest NewsIndiaNews

ബ്രിട്ടീഷ് എംപി ഡെബ്ബി എബ്രഹമിനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്കിനെ എതിർക്കുന്നവർ അറിയാൻ, ഡെബ്ബി ചില്ലറക്കാരിയല്ല,  ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനത്തിന് പാക് ചാര സംഘടനയുടെ ഫണ്ട് ലഭിക്കുന്ന വ്യക്തി

ഡെബ്ബിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവര്‍ക്കുള്ള ഇ-വിസ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. വിസ റദ്ദാക്കിയ കാര്യം അറിയിച്ചിട്ടും അവര്‍ ഇന്ത്യയിലേക്ക് വരികയായിരുന്നു. ഇതോടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്നുതന്നെ ഇവരെ മടക്കിയയച്ചത്. 370-ാം വകുപ്പ് പിന്‍വലിച്ചതിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഡെബ്ബി, കടുത്ത ഇന്ത്യാ വിരുദ്ധയായിരുന്നു. ഡെബ്ബി എബ്രഹാമിന് ഇന്ത്യയില്‍ പ്രവേശനാനുമതി നിഷേധിച്ചപ്പോള്‍ അതിനെതിരേ പ്രതിഷേധമുണ്ടായി. എന്നാല്‍ സത്യം മനസിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്നീട് കോണ്‍ഗ്രസ്സും അനുകൂലിക്കുകയായിരുന്നു.

ഡല്‍ഹിയില്‍നിന്ന് ദുബായിലേക്ക് പോയ ഡെബ്ബി ഇപ്പോൾ പാക്കിസ്ഥാനിലാണ്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ മുതിര്‍ന്ന അംഗങ്ങളുമായി അവര്‍ കൂടിക്കാഴ്ച നടത്തുകയും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു.

ഐഎസ്‌ഐയുമായി ബന്ധമുള്ള നജാവത്ത് ഹുസൈനുമായി ഡെബ്ബി ബന്ധപ്പെട്ടിരുന്നതായും സ്വതന്ത്ര കാശ്മീര്‍ വാദത്തെ പിന്തുണച്ചിരുന്നുവെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്. ജമ്മു കാശ്മീര്‍ സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ഇന്റര്‍നാഷണല്‍ മൂവ്‌മെന്റെന്ന സംഘടനയുടെ നേതാവാണ് നജാവത്ത് ഹുസൈന്‍. ഇന്ത്യയിലെത്തിയശേഷം നേരെ പാക് അധിനിവേശ കാശ്മീര്‍ സന്ദര്‍ശിക്കുകയായിരുന്നു ഡെബ്ബിയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button