തിരുവനന്തപുരം: ലോകകേരളസഭയിലെ ചെലവായ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. ഭക്ഷണ കരാറിന് മാത്രം 60 ലക്ഷം രൂപ ചെലവായെന്ന വിവരാവകാശ രേഖ ഏറെ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണവുമായി റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള രംഗത്തെത്തിയത്. ബില്ല് കൊടുത്തുവെന്നേയുള്ളുവെന്നും സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും രവി പിള്ള പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ പണം വാങ്ങിയിട്ടില്ല. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും, സാധാരണ രീതിയില്‍ റാവിസ് കോവളം ഈടാക്കുന്ന വില വിവരവുമാണ് സംഘാടകര്‍ക്ക് നല്‍കിയത്. റാവിസ് കോവളം അധികൃതരെ ഒന്ന് ബന്ധപ്പെട്ടിരുന്നെങ്കില്‍ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നു. ഞങ്ങളുടെ രീതി അനുസരിച്ച് ഏതു പരിപാടിക്കും ഒരു അഡ്വാന്‍സ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ടെന്നും രവി പിള്ള കൂട്ടിച്ചേർക്കുന്നു
Post Your Comments