ഇസ്ലാമാബാദ്: നിയമലംഘനം ആരോപിക്കപ്പെട്ട് ക്രിക്കറ്റ് താരത്തിന് വിലക്ക്. പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്. പിസിബിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ഉള്‍പ്പെടെയുള്ള ഒരു ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കാന്‍ ഉമര്‍ അക്മലിന് കഴിയില്ല.
പാകിസ്താന്‍ സൂപ്പര്‍ ലീഗ് തുടങ്ങാനിരിക്കെയാണ് വിലക്ക് .ഇതോടെ താരത്തിന് സൂപ്പര്‍ ലീഗില്‍ കളിക്കാനാകില്ല. പിഎസ്എല്ലിലെ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിന്റെ ഭാഗമായിരുന്ന ഉമര്‍ അക്മലിനെ ഫ്രാഞ്ചൈസി മാറ്റിസ്ഥാപിക്കും. സൂപ്പര്‍ ലീഗില്‍ ഉമര്‍ അക്മലിന് പകരക്കാരനെ കണ്ടെത്താനും പിസിബി നിര്‍ദ്ദേശിച്ചു. അഴിമതി വിരുദ്ധ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി നേരിടേണ്ടിവരും
ഈ മാസം ആദ്യം ലാഹോറിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഫിറ്റ്‌നസ് പരിശോധനയ്ക്കിടെ പരിശീലകനോട് അപമര്യാദയായി പെരുമാറിയതും വിവാദമായിരുന്നു. എന്നാല്‍ പിസിബി വിലക്കില്‍ നിന്ന് അന്ന് അക്മല്‍ രക്ഷപ്പെട്ടിരുന്നു.
29 കാരനായ ഉമര്‍ അക്മല്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ച് 16 ടെസ്റ്റുകളില്‍ നിന്നായി 1003 റണ്‍സും 121 ഏകദിനങ്ങളിലായി 3194 റണ്‍സും, 84 ട്വന്റി 20 യിലുമായി1690 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ പാക് താരം ചെയ്ത കുറ്റം എന്താണെന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല.
Umar Akmal suspended under PCB Anti-Corruption Code
More: https://t.co/dQXutn7zYI pic.twitter.com/H67k5bGedK
— PCB Media (@TheRealPCBMedia) February 20, 2020
Post Your Comments