Latest NewsNewsIndia

യുവതിയെ കല്യാണത്തിന് ദിവസങ്ങള്‍ ശേഷിക്കെ മുന്‍ കാമുന്‍ ക്രൂരമായി കുത്തികൊന്നു

ഹൈദരാബാദ്: പ്രണയം ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുന്ന വാര്‍ത്തകളാണ് അടുത്തിടയായി നമ്മള്‍ കേട്ട്‌ കൊണ്ടിരിക്കുന്നത്. കാമുകന് വേണ്ടി സ്വന്തം കുഞ്ഞിനെ മനസാക്ഷി പോലും ഇല്ലാതെ എറിഞ്ഞ് കൊല്ലുക. പ്രണയം നിരസിച്ചാലോ അതിന്റെ ദേഷ്യത്തില്‍ ആസിഡാക്രമണം മുതല്‍ കൊലപാതകം വരെ. ഇത്തരത്തില്‍ നിരവധി വാര്‍ത്തകളാണിപ്പോള്‍ പുറത്ത് വരുന്നത്. തെലങ്കാനയിലാണ് സംഭവം.

25 വയസുകാരിയായ ബാങ്ക് ജീവനക്കാരിയെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയെ കല്യാണത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് മുന്‍ കാമുന്‍ ക്രൂരമായി കുത്തികൊന്നത്. കല്യാണത്തിന് എട്ടുദിവസം മാത്രം ശേഷിക്കയാണ് കൊലപാതകം.ബാങ്ക് ജീവനക്കാരിയായ ന്യാലകാന്തി ദിവ്യയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്ഥലം വിടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു.

വര്‍ഷങ്ങളായി യുവതിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയിരുന്നു.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹിതരായതായും യുവതിയുടെ ബന്ധുക്കള്‍ കല്യാണം അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിദ്ദിപ്പേട്ട് ജില്ലയിലെ ഗജ്വേല്‍ നഗരത്തില്‍ സ്വന്തം വീട്ടില്‍വെച്ചാണ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചത്തിയ സമയത്താണ് കൃത്യം നടന്നത്. ദിവ്യ വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്തായിരുന്നു ആക്രമണം. നാല് മാസം മുമ്പാണ് ഗജ്വേലില്‍ ബാങ്ക് ഫീല്‍ഡ് ഓഫിസറായി ദിവ്യ ജോലിക്ക് കയറിയത്. 26 കാരനായ വെങ്കിടേഷ് ഗൗഡയാണ് പ്രതി. ഇയാള്‍ പൊലീസില്‍ കീഴടങ്ങി.

ഇയാള്‍ ചെറുപ്പം മുതല്‍ ദിവ്യയുമായി ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദിവ്യയും വെങ്കിടേഷും 2014ല്‍ വിവാഹിതരായെന്നാണ് വെങ്കിടേഷിന്റെ ബന്ധുക്കള്‍ പറയുന്നത്. ജാതി വ്യത്യാസമുള്ളതിനാല്‍ ദിവ്യയുടെ ബന്ധുക്കള്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. കുറച്ച് ദിവസം താമസിച്ച ശേഷം ദിവ്യ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ഇവരുടെ വാദം പൊലീസ് അംഗീകരിച്ചിട്ടില്ല. വിവാഹം നടന്നതിന് തെളിവുകളില്ലെന്നും അന്ന് 20 വയസ്സ് മാത്രമാണ് വെങ്കിടേഷിന് പ്രായമെന്നും പൊലീസ് പറഞ്ഞു. മറ്റൊരാളെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതുമുതല്‍ ദിവ്യയെ വെങ്കിടേഷ് ശല്യപ്പെടുത്താന്‍ തുടങ്ങിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button