ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എല്ലായ്‌പ്പോഴും ബിജെപിയെ സഹായിക്കാനാവില്ലെന്ന് ആര്‍എസ്എസ്. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തു കൊണ്ട് ആര്‍എസ്എസിന്റെ മുഖപത്രമായ ‘ദ് ഓര്‍ഗനൈസറി’ല്‍ എഴുതിയ ഒരു ലേഖനത്തിലാണ് വിലയിരുത്തല്‍.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മോദിയേയും അമിത് ഷായേയും ഇറക്കി വന്‍ പ്രചരണം നടത്തിയിട്ടും 70ല്‍ 62 സീറ്റിലും ആം ആദ്മി വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ആര്‍എസ്എസ് ചൂണ്ടിക്കാട്ടുന്നത്. 2015ന് ശേഷം സംഘടനയെ താഴേത്തട്ടില്‍ നിന്നു വളര്‍ത്തിയെടുക്കുന്നതില്‍ ബിജെപി നേരിട്ട പരാജയവും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ ഉണ്ടായ പോരായ്മകളുമാണ് തോല്‍ക്കാനുള്ള പ്രധാന കാരണങ്ങളെന്ന് ലേഖനത്തില്‍ പറയുന്നു.
ബിജെപി 2015ലെ നില മെച്ചപ്പെടുത്തി നാലു സീറ്റ് വര്‍ധിപ്പിച്ചെങ്കിലും ആകെ ലഭിച്ച സീറ്റിന്റെ എണ്ണം എട്ടില്‍ ഒതുങ്ങി. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എപ്പോഴും തിരഞ്ഞെടുപ്പുകള്‍ വിജയിപ്പിക്കാന്‍ സഹായിക്കാനാകില്ലെന്നും സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവരുടെ ഇച്ഛയ്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനയായി പുനര്‍നിര്‍മിക്കുക മാത്രമാണ് ബിജെപിക്കു മുന്നിലുള്ള ഏക വഴിയെന്നാണ് ഈ തിരഞ്ഞെടുപ്പ് തരുന്ന സന്ദേശമെന്നും ലേഖനത്തില്‍ പറയുന്നു.
Post Your Comments