ഗുവാഹത്തി : ഐഎസ്എല്ലിൽ ആശ്വാസജയം തേടി അവസാന സ്ഥാനക്കാർ ഇന്നിറങ്ങുന്നു. രാത്രി ഏഴു മുപ്പതിന് ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡും, ഹൈദരാബാദ് എഫ് സിയും തമ്മിലാകും ഏറ്റുമുട്ടുക.
.@NEUtdFC are currently on their longest winless streak in #HeroISL history.
Can they bring an ? to it against @HydFCOfficial? ?
#NEUHFC #LetsFootball pic.twitter.com/0a7Bx801Zz— Indian Super League (@IndSuperLeague) February 20, 2020
Finishing #HeroISL 2019-20 on a winning note will be high on the agendas of both @NEUtdFC and @HydFCOfficial when they clash swords in #NEUHFC! ?
Read tonight's match preview ?
#LetsFootball
https://t.co/G7wHvuY52Q— Indian Super League (@IndSuperLeague) February 20, 2020
പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ ടീമുകൾ ഈ സീസണിൽ നിന്നും പുറത്തായിരുന്നു. 16മത്സരങ്ങളിൽ 13പോയിന്റുമായി ഒന്പതാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഇനിയും ഒരു മത്സരം കൂടി ബാക്കിയുണ്ട്. 17 മത്സരങ്ങളിൽ 7പോയിന്റുമായി അവസാന സ്ഥാനത്തുള്ള ഹൈദെരാബാദിന് ഇന്ന് അവസാന മത്സരമാണ്. അതിനാൽ ജയം നേടുക എന്ന ലക്ഷ്യത്തോടെയുള്ള പ്രകടനമാകും കളിക്കളത്തിൽ കാണാനാവുക.
കഴിഞ്ഞ ദിവസത്തെ മത്സരത്തിലെ ഗോവ എഫ്‌സി ജംഷെഡ്പൂർ എഫ് സിയെ ഗോൾ മഴയിൽ മുക്കി ഒന്നാം സ്ഥാനത്തോടെ പ്ലേ ഓഫിൽ എത്തിയിരുന്നു. ജംഷെഡ്പൂരിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് തോൽപ്പിച്ചത്. ഫെറാൻ, ഹ്യൂഗോ ബൊമോസ് ഇരട്ട ഗോൾ, ജാക്കി ചന്ദ്, മൗർത്താട ഫാൾ എന്നിവരുടെ കാലുകളിൽ നിന്നാണ് വിജയ ഗോളുകൾ പിറന്നത്. ഒരു സീസണിൽ ഏറ്റവും ഗോൾ അടിക്കുന്ന ടീം എന്ന സ്വന്തം റെക്കോർഡ് ഈ മത്സരത്തോടെ തിരുത്തി.
18മത്സരങ്ങളിൽ 39പോയിന്റ് നേടി ഗോവ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കകൊണ്ട് തന്നെ പ്ലേ ഓഫിലെത്തിയ ആദ്യ ടീമായി മാറി. 18മത്സരങ്ങളിൽ 18പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള ജംഷെഡ്പൂർ അവസാന മത്സരത്തിൽ ആശ്വാസ ജയം തേടിയെത്തിയെങ്കിലും ഫലം കണ്ടില്ല. നിരാശയോടെ ഈ സീസണിൽ നിന്നും പുറത്തേക്ക് പോയി.
Post Your Comments