തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിലെ ആരോപണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രതിഷേധം. ഐപിഎസ്-ഐഎഎസ് അസോസിയേഷനുകളാണ് പ്രതിഷേധം അറിയിച്ചത്. വീടുകളില്‍ സ്വകാര്യതയെ മാനിക്കാതെ കടന്നുകയറുന്നത് അപമാനകരമാണെന്നും ഉദ്യോഗസ്ഥരെയും കുടുംബത്തെയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി കരുവാക്കുന്നതായും വാര്‍ത്താക്കുറിപ്പിലൂടെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
അതേസമയം വെടിയുണ്ട കാണാതായ സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. രേഖകള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉണ്ടകള്‍ കാണാതായതിനെക്കുറിച്ച് ഇപ്പോള്‍ കൃത്യമായ കണക്കുകള്‍ പറയാന്‍ ആകില്ലെന്നും തോക്കുകളൊന്നും കാണാതായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് അത് കണ്ടുപിടിച്ചിട്ടുണ്ട്. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
Post Your Comments