പ്രവാസി ഡിവിഡന്‍റ് പദ്ധതിയിൽ 1500 പേർ അംഗങ്ങളായതായി സംസ്ഥാന സർക്കാർ. 25 കോടി രൂപ സമാഹരിക്കാനായി. 3 ലക്ഷം മുതൽ 51 ലക്ഷം വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്‍റ് ലഭിക്കുന്നതാണ് പദ്ധതി.
ആദ്യ വർഷങ്ങളിലെ ഡിവിഡന്‍റ് നിക്ഷപ തുകയോട് കൂട്ടിച്ചേർക്കും. നാലാം വർഷം മുതൽ നിക്ഷേപകർക്ക് ഡിവിഡന്‍റ് ലഭിച്ചു തുടങ്ങും. കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതികൾക്കാണ് തുക വിനയോഗിക്കുക. ഇപ്പോൾ പ്രഖ്യാപിച്ച ലാഭ വിഹിതം പദ്ധതിയുടെ തുടക്കമെന്ന നിലയിലുള്ള വാഗ്ദാനമാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments