Latest NewsKeralaIndiaNews

കര്‍ഷകരുടെ ഭൂമിയില്‍ ഇനി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം; പുതിയ പദ്ധതി ഇങ്ങനെ

തിരുവനന്തപുരം: കര്‍ഷകരുടെ ഭൂമിയില്‍ ഇനി വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. കര്‍ഷകരുടെ ഭൂമിയില്‍ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയായ പിഎംകുസും( പ്രധാനമന്ത്രി കിസാന്‍ ഊര്‍ജ സുരക്ഷ ഏവം ഉത്ഥാന്‍ മഹാഭിയാന്‍) പദ്ധതിക്ക് തുടക്കം. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വിവരങ്ങള്‍ക്ക് www.kseb.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കൃഷി ഭൂമിയിലും കര്‍ഷകരുടെ കൃഷിയോഗ്യമല്ലാത്ത ഭൂമിയിലും ഈപദ്ധതിയിലൂടെ സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കാം. 500 വാട്ട് മുതല്‍ 2 മെഗാവാട്ട് വരെ ശേഷിയുള്ള നിലയങ്ങളാണ് അനുവദിക്കുക. കുറഞ്ഞത് രണ്ട ഏക്കര്‍ സ്ഥലമെങ്കിലും ഉണ്ടാകണം. കര്‍ഷകര്‍ക്ക് സ്വന്തം നിലയ്‌ക്കോ കൂട്ടായോ സഹകരണസംഘങ്ങള്‍ വഴിയോ പദ്ധതിയില്‍ ചേരാം.

പദ്ധതി നടപ്പാക്കുന്നതിനും രണ്ടു മാതൃക ഉണ്ട്. കര്‍ഷകര്‍ തന്നെ പൂര്‍ണമായും മുതല്‍ മുടക്കുന്നതാണ് ഒരു മാതൃക. ഇതില്‍ സ്വന്തം ചെലവില്‍ സ്ഥാപിച്ച് അതില്‍ നിന്നു ലഭിക്കുന്ന സൗരോര്‍ജം നിശ്ചിത തുകയ്ക്ക് വൈദ്യുതി ബോര്‍ഡിന് വില്‍്ക്കാം. വൈദ്യുതബോര്‍ഡ് പൂര്‍ണമായും മുതല്‍മുടക്കുന്നതാണ് രണ്ടാമത്തെ മാതൃക. കര്‍ഷകരുടെ ഭൂമിയില്‍ ബോര്‍ഡ് സൗരോര്‍ജ നിലയം സ്ഥാപിച്ച് അതില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 10 പൈസ നിരക്കില്‍ 25 വര്‍ഷത്തേക്കു സ്ഥലവാടക നല്‍കും.ഈ പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് അധികവരുമാനം നേടാം. കൂടാതെ കാര്‍ബണ്‍ ബഹിര്‍ഗമനവും ഇല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button