Latest NewsComputerUSANewsInternational

കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് അന്തരിച്ചു

ന്യൂയോർക്ക് : കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കട്ട് കോപ്പി പേസ്റ്റിന്റെ ഉപജ്ഞാതാവ് ലാറി ടെസ്ലര്‍(74) അന്തരിച്ചു. സെറോക്‌സ് പാലോ അല്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ ജോലി ചെയ്യവേ 1970ലാണ് ലാറി കട്ട് കോപ്പി പേസ്റ്റ് കണ്ടുപിടിക്കുന്നത്. ടെസ്ലറുടെ വിയോഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ ആയിരങ്ങൾ അനുശോചനം അറിയിച്ച് രംഗത്തെത്തി.

Also read : തന്നെ അനാവശ്യമായി സംശയിക്കുന്നുവെന്ന തോന്നല്‍ : ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ അതിക്രൂര മര്‍ദ്ദനം … യുവതിയുടെ കാല്‍ വാതിലിനിടയില്‍ വെച്ച് വലിച്ചടച്ചു

അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ബ്രോണ്‍സില്‍ 1945ലായിരുന്നു ടെസ്‌ലറുടെ ജനനം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം സെറോക്‌സില്‍ ജോലിക്ക് പ്രവേശിക്കുകയായിരുന്നു. പിന്നീട് ആപ്പിള്‍, ആമസോണ്‍, യാഹു എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശേഷം കോർപറേറ്റ് രംഗത്ത് നിന്നും വളരെക്കാലമായി വിട്ടു നിന്ന ടെസ്ലര്‍ അവസാന നാളുകളിൽ ഒരു വിദ്യഭ്യാസ സേവന സ്റ്റാര്‍ട്ട് അപ് തുടങ്ങി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button