അബുദാബി : രോഗികളുടെ സാമ്പത്തിക ഭാരം കുറയ്ക്കുവാൻ ലക്ഷ്യമിട്ട് അവശ്യ മരുന്നുകളുടെ വില കുറച്ച് യുഎഇ. 573 അവശ്യ മരുന്നുകളുടെ വിലയാണ് 2 മുതൽ 74 ശതമാനം വരെ കുറച്ചിരിക്കുന്നത്. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, നാഡി സംബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, കുട്ടികൾക്കുള്ള മരുന്നുകൾ,തുടങ്ങിയ അവശ്യമരുന്നുകളുടെ വില കുറയ്ക്കണമെന്ന് ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രി അബ്ദുൽറഹ്മാൻ അൽ ഒവൈസ് ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.
കൂടിയ വിലയുള്ള മരുന്നുകൾക്ക് 47 മുതൽ 68% വരെയും കുറഞ്ഞ വിലയുള്ള മരുന്നുകൾക്ക് 2 മുതൽ 10% വരെയും അല്ലാത്തവയ്ക്ക് 50 ശതമാനവുമാണ് വില കുറയുക. 97 പ്രാദേശിക, രാജ്യാന്തര മരുന്നു ഉൽപാദകരുടെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments