തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിച്ച പിണറായി സർക്കാർ തന്നെ ഒടുവിൽ ശുചിമുറികൾ നിർമ്മിക്കുന്നു. സംസ്ഥാനത്താകെ 12,000 ജോഡി ശുചിമുറികൾ നിർമ്മിക്കാനാണ് സർക്കാരിന്റെ പദ്ധതി. പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അതിനാലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനായി മൂന്ന് സെന്റ് സ്ഥലം വീതം കണ്ടെത്താൻ സർക്കാർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. പാതയോരങ്ങളിലെ സർക്കാർ ഭൂമി കണ്ടെത്താനാണ് നിർദേശം. സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. ശുചിമുറികളോടൊപ്പം അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും ആരംഭിക്കും.
Post Your Comments