തിരൂര്‍ : തിരൂരില്‍ 9 വര്‍ഷത്തിനിടെ ആറ് കുട്ടികള്‍ മരിച്ച സംഭവം , ദുരൂഹത മറനീക്കി പുറത്തുവന്നു. കുട്ടികളുടെ മരണത്തിനു പിന്നില്‍ ജനിതകപ്രശ്‌നമെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജനിതക പ്രശ്‌നങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയാണ് ‘സിഡ്‌സ്'(സഡന്‍ ഡെത്ത് ഇന്‍ഫന്റ് സിന്‍ഡ്രോം). ഇതാകാം മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് അയച്ചതെന്നും ഡോ.നൗഷാദ് പറഞ്ഞു.
ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ അവസ്ഥ കൂടുതലായും ബാധിക്കുന്നത്. യുഎസ്സിലൊക്കെയാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. ഉറക്കത്തിലാണ് കൂടുതലായും ഇത് വന്ന് കുഞ്ഞുങ്ങള്‍ മരിക്കുന്നത്. തിരൂരിലെ രണ്ടു കുട്ടികളെ താന്‍ കണ്ടിട്ടുണ്ട്. നാലര വയസ്സുള്ള കുട്ടിയും അതിന് മുന്‍പുള്ള കുഞ്ഞും. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ് തന്റെയടുക്കല്‍ കൊണ്ടുവന്നത്. മരണത്തില്‍ ഒരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സിഡ്‌സില്‍ സാധാരണ ഗതിയില്‍ ഒരു വയസ്സിനു താഴെയാണ് സംഭവിക്കുന്നത്. നാലര വയസ്സുവരെ ഒരു കുട്ടി ജീവിച്ചത് ഒരു പക്ഷം ഭാഗ്യം കൊണ്ടാകാം. ജനിതക രോഗങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ കൃത്യമായി കണ്ടെത്താന്‍ കഴിയില്ല.’-ഡോക്ടര്‍ പറഞ്ഞു
Post Your Comments