കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ ചൈനയിലെ വുഹാന്‍ നഗരത്തില്‍ കൂട്ടിയിട്ട് കത്തിച്ചെന്ന് വാർത്തകൾ വന്നിരുന്നു. വിന്‍ഡി.കോം എന്ന വെബ്സൈറ്റിലെ ഭൂപട ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. അന്തരീക്ഷത്തിൽ സള്‍ഫര്‍ ഡയോക്സൈഡ് വാതകത്തിന്റെ അളവ് ഉയര്ണതയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read also: യാത്രയ്ക്കിടെ വിമാനത്തിന്റെ ടയര്‍ ഊരിപ്പോയി, അടിയന്തരമായി നിലത്തിറക്കി
എന്നാൽ ഈ വാർത്തയിൽ സത്യമില്ലെന്നാണ് യുകെയിലെ സ്വതന്ത്ര വസ്തുതാ പരിശോധകരായ ഫുള്‍ഫാക്ട് വ്യക്തമാക്കുന്നത്. പ്രചരിക്കുന്ന ഭൂപടങ്ങള്‍ ഉപഗ്രഹ ചിത്രങ്ങളല്ല. അതില്‍ കാണിക്കുന്ന വിവരങ്ങള്‍ യഥാര്‍ഥമോ വിശകലനം ചെയ്തതോ ആയ വിവരങ്ങളല്ലെന്നും തത്സമയ സള്‍ഫര്‍ ഡയോക്സൈഡ് നിരക്കല്ലെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. വായുമലിനീകരണ നിരക്ക് ഏറെയുള്ള രാജ്യമാണ് ചൈന. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്ന ഫാക്ടറികള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതു കൊണ്ടു തന്നെ പ്രചരിക്കുന്ന വാർത്തയിൽ സത്യാവസ്ഥ ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments