മുംബൈ : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത നഷ്ടത്തിൽ നിന്നും ഇന്ന് ഓഹരി വിപണി കരകയറി, നേട്ടത്തിൽ ആരംഭിച്ചു. സെൻസെക്സ് 315 പോയിന്റ് ഉയർന്ന് 41212ലും നിഫ്റ്റി 94 പോയിന്റ് ഉയര്‍ന്ന് 12085ലുമായിരുന്നു വ്യാപാരം. സെന്‍സെക്സ് സൂചികയിലെ 30 ഓഹരികളില്‍ 28 എണ്ണം നേട്ടത്തിലായിരുന്നു.115 പോയന്റാണ് ബിഎസ്ഇ മിഡ്ക്യാപിലെ നേട്ടം. ബിഎസ്ഇയിലെ 396 ഓഹരികള്‍ നഷ്ടത്തിലും 097 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമായപ്പോൾ 57 ഓഹരികള്‍ക്ക് മാറ്റമില്ല.
അരൊബിന്ദോ ഫാര്‍മയുടെ ഓഹരി വില 15 ശതമാനമാണ് കുതിച്ചത്. അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ലോഹം, ഫാര്‍മ തുടങ്ങിയ മിക്കവാറും സെക്ടറുകളിലെ ഓഹരികളില്‍ നേട്ടത്തിലായപ്പോൾ ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
Post Your Comments