Latest NewsNewsBusiness

ഓഹരി വിപണിയിൽ ആശ്വാസം : വ്യാപാരം നേട്ടത്തിൽ അവസാനിച്ചു

മുംബൈ : വ്യാപാര ആഴ്ച്ചയിലെ മൂന്നാം ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് നേട്ടത്തിൽ. . സെന്‍സെക്സ് 428.62 പോയിന്റ് നേട്ടത്തിൽ 41,323ലും, നിഫ്റ്റി 137.80 പോയിന്റ് നേട്ടത്തിൽ 12,130.30ലുമാണ് വ്യാപാരം അവസാനിച്ചത്. 1499 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 982 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികള്‍ മാറ്റമില്ല. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.3ശതമാനംവരെ നേട്ടത്തിലായിരുന്നു. ഫാര്‍മ, ലോഹം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.

വൊഡാഫോണ്‍ ഐഡിയ ഓഹരി 39 ശതമാനം നേട്ടമുണ്ടാക്കി. ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള എജിആര്‍ കുടിശ്ശിക തീര്‍ക്കുന്നതുസംബന്ധിച്ച് സര്‍ക്കാരിലെ ഉന്നതരുമായി ചര്‍ച്ച നടത്തിയത് കമ്പനിക്ക് നേട്ടമായി.തിങ്കളാഴ്ച കുടിശ്ശിക ഇനത്തില്‍ 2,500 കോടി രൂപ കമ്പനി അടച്ചിരുന്നു. ഭാരതി ഇന്‍ഫ്രടെല്‍, ഗ്രാസിം, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണലിവര്‍, സീ എന്റര്‍ടെയന്‍മെന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ടിസിഎസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button