ന്യൂഡല്‍ഹി : അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള സംഭാവനയുടെ ആദ്യ ഗഡു കൈമാറി പാറ്റ്‌നയിലെ മഹാവീര്‍ ക്ഷേത്ര ട്രസ്റ്റ്. ആദ്യ ഗഡുവിന്റെ ചെക്ക് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ട്രസ്റ്റ് അംഗവുമായ കിഷോര്‍ കുനല്‍ ശീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന് കൈമാറിയതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അംഗം കാമേശ്വര്‍ ചൗപാല്‍ പറഞ്ഞു. ചെക്ക് കൈമാറിയ സാഹചര്യത്തില്‍ രാമ ക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.
രണ്ട് കോടി രൂപയുടെ ചെക്കാണ് കൈമാറിയിരിക്കുന്നത്. രാമ ക്ഷേത്ര നിര്‍മ്മാണത്തിനായി പത്ത് കോടി രൂപ സംഭാവന നല്‍കാനാണ് മഹാവീര്‍ ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം. ഒന്നിച്ച് നല്‍കുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാല്‍ പല തവണകളായ് ആകും ഈ തുക കൈമാറുക. ഇതിന് പുറമേ രാമക്ഷേത്രത്തിന്റെ ശ്രീ കോവില്‍ സ്വര്‍ണ്ണം ഉപയോഗിച്ച് പണികഴിക്കണം എന്നാണ് തങ്ങളുടെ ആഗ്രഹം എന്നും ഇതിനുള്ള ചെലവ് മുഴുവനും വഹിക്കാന്‍ തയ്യാറാണെന്നും മഹാവീര്‍ ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.
സംഭാവനയുടെ ആദ്യ ഗഡു ഉടന്‍ കൈമാറുമെന്ന് കിഷോര്‍ കുനാല്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രസ്റ്റിന്റെ ആദ്യ കൂടിക്കാഴ്ചയില്‍ വെച്ച് തന്നെ പണം കൈമാറിയത്.അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ തറക്കല്ലിടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കുമെന്ന് ക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല വഹിക്കുന്ന രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
Post Your Comments