Latest NewsKeralaNattuvarthaNews

മേയറെ മർദ്ദിച്ചതിൽ പ്രതിഷേധം, നാളെ ഹർത്താൽ

കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്​ണനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌​ യു.ഡി.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്​ച കണ്ണൂരില്‍ ഹര്‍ത്താല്‍. കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിന് തൊട്ട് മുമ്പ് എത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ ഓഫിസില്‍ നിന്ന് പുറത്തിറങ്ങാന്‍ വിടാതെ കൗണ്‍സില്‍ ഹാളിലേക്കുള്ള വാതില്‍ അടക്കുകയായിരുന്നു.

ഇതിനിടയിലാണ് അടിയന്തിര കൗണ്‍സില്‍ ഇന്ന് രാവിലെ വിളിച്ചുചേര്‍ത്തത്. യോഗത്തിന്​ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ അറിയിച്ചതോടെയാണ്​ മുദ്രാവാക്യം വിളിയും കയ്യേറ്റവും നടന്നത്​.

മേയറെ ഓഫിസില്‍ പൂട്ടിയിട്ട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാണ്​ ആരോപണം. കുഴഞ്ഞുവീണ മേയറെ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ആറുമുതല്‍ ഉച്ച വരെ കോര്‍പറേഷന്‍ പരിധിയിലാണ്​ ഹര്‍ത്താല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button