പാരീസ്: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ കഴിയാത്തത്തതിനാൽ പാകിസ്ഥാനെ ഗ്രേലിസ്റ്റില്‍ തന്നെ നിലനിര്‍ത്താന്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) ന്റെ ശുപാര്‍ശ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനുമായ ഹാഫിസ് സയീദിന് പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതി കഴിഞ്ഞ ദിവസമാണ് ശിക്ഷ വിധിച്ചത്. ഗ്രേ ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെടാൻ വേണ്ടിയാണ് പാകിസ്ഥാൻ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ഇതാണ് തിരിച്ചടിയായത്. ഈ ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെടാന്‍ പാകിസ്ഥാന് 39 ല്‍ 12 വോട്ടുകള്‍ ലഭിക്കണം.
Post Your Comments