തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതില്‍ 1994മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2017ല്‍ ത്തന്നെ വെടിക്കോപ്പുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.
എസ്എപി ബറ്റാലിയനില്‍ നിന്ന് 25 തോക്കുകള്‍ കാണാതായതായി സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ പോലീസ് വകുപ്പ് നടത്തിയ വിശദമായ കണക്കെടുപ്പില്‍ ഈ 25 തോക്കുകളും എസ്എപി ബറ്റാലിയനില്‍ നിന്ന് തിരുവനന്തപുരത്തെ ഏ ആര്‍ ക്യാമ്പിലേയ്ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.
തോക്കുകള്‍ നിലവില്‍ ഉള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് ആശയക്കുപ്പങ്ങള്‍ക്കും കണക്കില്‍ തെറ്റുണ്ടാകാനും കാരണമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ വിശദീകരണം.
Post Your Comments