KeralaLatest NewsNews

‘മോദിജി പണിതത്  നോയ്സ് ബാരിയർ മതിലുകൾ’ പരിഹാസവുമായി എംഎൽഎ

അമേരിക്കൻ പ്രസിന്‍റ്  ‍ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തോട് അനുബന്ധിച്ച് ഗുജറാത്തിൽ മതിലുകൾ കെട്ടിയ സംഭവം വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിടി ബൽറാം എംഎൽഎയാണ് ഇപ്പോൾ മോദിജി പണിതത് ഹൈവേകളിലെ വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളിൽ നിന്ന് ജനങ്ങൾ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയുള്ള നോയ്സ് ബാരിയർ മതിലുകളാണെന്ന് പരിഹസിച്ചത്.

പോസ്റ്റ് വായിക്കാം.

ഹൈവേകളിലെ വാഹനങ്ങളുടെ ശബ്ദകോലാഹലങ്ങളിൽ നിന്ന് ജനങ്ങൾ താമസിക്കുന്ന റസിഡൻഷ്യൽ ഏരിയകൾക്ക് ആശ്വാസം നൽകുന്നതിന് വേണ്ടിയുള്ള നോയ്സ് ബാരിയർ മതിലുകൾ വികസിത രാജ്യങ്ങളിൽ എല്ലായിടത്തുമുണ്ട്.

13 വർഷം മുഖ്യമന്ത്രിയായും അഞ്ചര വർഷം പ്രധാനമന്ത്രിയായും മോദി ജി ലോക നിലവാരത്തിൽ വികസിപ്പിച്ച വൈബ്രൻറ് ഗുജറാത്തിൽ ഇത്തരമൊരു നല്ല നീക്കം നടത്തിയതിനെ ചുമ്മാ വിവാദമാക്കരുത് കൊങ്ങികളേ.

https://www.facebook.com/vtbalram/posts/10157356864564139

 

shortlink

Related Articles

Post Your Comments

Related Articles


Back to top button