Latest NewsNewsInternationalAutomobile

പതിറ്റാണ്ടുകളായി കാര്‍ വിപണികളില്‍ ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡ് അടച്ചുപൂട്ടുന്നു

പതിറ്റാണ്ടുകളായി ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് കാര്‍ വിപണികളില്‍ ആധിപത്യം പുലര്‍ത്തുന്ന ബ്രാന്‍ഡ്, അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സിന്റെ കീഴിലുള്ള ഓസ്ട്രേലിയന്‍ വാഹന ബ്രാന്‍ഡായ ഹോള്‍ഡന്‍ ബ്രാന്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 164 വര്‍ഷത്തെ പഴക്കമുണ്ട് ഈ കമ്പനിക്ക്. 1856 ല്‍ മെല്‍ബണിലാണ് കമ്പനി സ്ഥാപിച്ചത്. 1931 ല്‍ ജനറല്‍ മോട്ടോഴ്സിന്റെ കൈകളിലെത്തുന്നത്.

അടുത്ത വര്‍ഷം അവസാനത്തോടെ ഹോള്‍ഡന്‍ ബ്രാന്‍ഡിനെ അവസാനിപ്പിക്കാന്‍ മാതൃ കമ്പനിയായ ജനറല്‍ മോട്ടോഴ്സ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ വിപണി വിഹിതം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുത്തനെ ഇടിയുന്നതിനാണ് സാക്ഷ്യം വഹിക്കുന്നത്. വലിയ നഷ്ടം രേഖപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തു. 60,751 യൂണിറ്റ് ഹോള്‍ഡന്‍ കാറുകള്‍ മാത്രമാണ് 2019 ല്‍ ഓസ്ട്രേലിയന്‍ വിപണിയില്‍ വിറ്റത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തുന്നത്.

ഹോള്‍ഡന്‍ ബ്രാന്‍ഡ് കാറുകള്‍ ഓസ്ട്രേലിയയില്‍ നിര്‍മിക്കുന്നത് 2017 ല്‍ ജനറല്‍ മോട്ടോഴ്സ് അവസാനിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് ഓപല്‍, ജിഎം മോഡലുകള്‍ ഇറക്കുമതി ചെയ്തും റീബാഡ്ജും ചെയ്തും വില്‍ക്കുകയായിരുന്നു. ഹോള്‍ഡന്‍ ബ്രാന്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനോടൊപ്പം, തായ്ലന്‍ഡിലെ ഫാക്റ്ററി ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സിന് വില്‍ക്കുമെന്നും ജനറല്‍ മോട്ടോഴ്സ് പ്രഖ്യാപിച്ചു. തായ്ലന്‍ഡില്‍നിന്ന് ഷെവര്‍ലെ ബ്രാന്‍ഡ് പിന്‍മാറുകയും ചെയ്യും. അന്താരാഷ്ടതലത്തിലെ പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിക്കുകയാണെന്ന് ജനറല്‍ മോട്ടോഴ്സ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മേരി ബാറ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button