KeralaLatest NewsUAENewsGulf

മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ യുഎഇയിൽ നിന്നും നാട്ടിലെത്തി, പ്രവാസിക്കും ബന്ധുവിനും വാഹനാപകടത്തിൽ ദാരുണാന്ത്യം

കൊല്ലം : മകളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാൻ യുഎഇയിൽ നിന്നും നാട്ടിലെത്തിയ പ്രവാസിക്കും ബന്ധുവിനും വാഹനാപകടത്തിൽ ദാരുണാന്ത്യം. കഴിഞ്ഞ 6 വർഷമായി ജിജു ദുബായ് ജുമൈറയിലെ ഒരു ഹോട്ടലിൽ കിച്ചൻ സൂപ്പർവൈസറായിരുന്ന കൊല്ലം കല്ലുവാതുക്കൽ അടുതല കൂരാപ്പള്ളി വാളകത്ത് ജിജു വിലാസത്തിൽ ജിജു തോമസ്(31), ജിജുവിന്റെ മാതൃസഹോദര പുത്രൻ കടയ്ക്കൽ മണ്ണൂർ മാങ്കുഴിക്കൽ പുത്തൻവീട്ടിൽ സിഞ്ചു കെ.നൈനാൻ(37) എന്നിവരാണ് മരിച്ചത്.

Also read : പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ 7 ശതമാനം ഇളവ് അനുവദിച്ച് ഈ വിമാനകമ്പനി

തിങ്കളാഴ്ച പുലർച്ചെ നാലിന് കൊല്ലം– തമിഴ് നാട് തിരുമംഗലം ദേശീയ പാതയിൽ അരുണാച്ചി മെയിൻ റോഡിന് സമീപമായിരുന്നു അപകടം. ബന്ധുക്കൾക്കൊപ്പം വേളാങ്കണ്ണിയിൽ പോയി മടങ്ങവെ ഇവരുടെ വാഹനത്തിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് ദേശീയപാതയരികിലെ ഡിവൈഡറിൽ തട്ടി നിന്നു. തുടർന്ന് ജിജുവിന്റെ ഭാര്യ ജിബി, മകൾ ജോന, മാതാവ് ചിന്നമ്മ, സഹോദരി ജിജി, സഹോദരീ ഭർത്താവ് ജിജോ എന്നിവരെ മറ്റൊരു വാഹനത്തില്‍ കയറ്റി വിട്ട ശേഷം സമീപത്തെ വർക് ഷോപ്പിൽ നിന്ന് ആളെത്തി റിക്കവറി വാൻ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട വാഹനം നീക്കം ചെയ്യുന്നതിനിടെ കോയമ്പത്തൂരിൽ നിന്നു ചെങ്കോട്ടയ്ക്ക് പോയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു ജിജു, സിഞ്ചു എന്നിവരെയും റിക്കവറി വാഹനത്തിന്റെ ഡ്രൈവർ ശിവകാശി സ്വദേശി രാജശേഖറി(50)നെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൂന്നു പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ബസ് ‍ഡ്രൈവർ ഉറങ്ങിപ്പോയതായിരുന്നു കാരണം.

ഒരാഴ്ച മുൻപാണ് മകളുടെ പിറന്നാളാഘോഷിക്കാനായി ജിജു നാട്ടിലെത്തിയത്. ബുധനാഴ്ച ദുബായിലേയ്ക്ക് തിരിച്ചുപോകാനിരിക്കെയായിരുന്നു അപകടം ജീവൻ കവർന്നെടുത്തത്. ആറ് മാസം മുൻപ് നാട്ടിലേയ്ക്ക് പോയതാണ് ജിജുവിന്‍റെ ബന്ധു സിഞ്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button