Kerala

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയം

കാക്കനാട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെ വൈകീട്ടോടെ ഉണ്ടായ തീ പിടുത്തം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായി. ഇന്നലെ വൈകീട്ട് 3.15ഓടെ മാലിന്യ പ്ലാന്റില്‍ തീ പിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ജില്ലയിലെ ഏഴ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള 110 അഗ്നിശമനസേനാംഗങ്ങളും 15 വാഹനങ്ങളും എത്തിയാണ് തീ പിടുത്തം നിയന്ത്രണവിധേയമാക്കിയത്. രാത്രി ഏഴ് മണിയോടെ ഫയര്‍ ലൈനുകള്‍ കൃത്യമാക്കിയ അഗ്നിശമനസേന നാല് ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്ന ശേഷിയുളള പമ്പുകള്‍ ഉപയോഗിച്ച് തീ പൂര്‍ണ്ണമായും കെടുത്തുകയായിരുന്നു. മണ്ണ് മാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് തീപിടുത്തമുണ്ടായ ഭാഗത്തെ മാലിന്യങ്ങള്‍ ഇളക്കി വെള്ളം ഒഴിച്ച് തണുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏഴ് ഹിറ്റാച്ചി യന്ത്രങ്ങള്‍ ഉപയോഗിച്ച് പുരോഗമിക്കുകയാണ്. റീജണല്‍ ഫയര്‍ ഓഫീസര്‍ കെ.കെ ഷിജു, ജില്ലാ ഫയര്‍ ഓഫീസര്‍ ജോജി എ.സ് എന്നിവരുടെ നേതൃത്വത്തിലാണ് അഗ്നിശമന സേനയുടെ പ്രവര്‍ത്തനം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button