ബ്രഹ്മപുരം മാലിന്യപ്ലാന്റ് കത്തിയ വിശപ്പുകയിൽ കൊച്ചി നഗരം വീർപ്പു മുട്ടുകയാണ്.
മാലിന്യമല ഇളക്കാൻ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെയും വെള്ളം ഒഴിക്കുന്നുണ്ട്. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയാണ്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട് – പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
അതേസമയംവിവാദങ്ങൾക്കിടെ എൻഎസ്കെ ഉമേഷ് ഇന്ന് എറണാകുളം കളക്ടറായി ചുമതലയേൽക്കും. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം. മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വിമർശനം നേരിട്ട രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സർക്കാർ എൻഎസ്കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്.
ഇതിനിടെ സർക്കാരിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി രംഗത്തെത്തി. യഥാർത്ഥ മാലിന്യങ്ങൾ ഇല്ലാതാക്കേണ്ടത് തെരഞ്ഞെടുപ്പുകളിലാണ്, ഇല്ലെങ്കിൽ ഈ വിഷപ്പുക ശ്വസിച്ച് നമ്മൾ ഈ മരയൂളകൾക്ക് ചെല്ലും ചെലവും കൊടുക്കേണ്ടി വരുമെന്ന് സിപിഎമ്മിനെ വിമർശിച്ചിരിക്കുകയാണ് ഹരീഷ്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം: യഥാർത്ഥ മാലിന്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയേണ്ടത് തിരഞ്ഞെടുപ്പുകളിലാണ്…അല്ലാത്ത കാലത്തോളം നമ്മളീ കട്ട പുകയും ശ്വസിച്ച് ..ജനങ്ങളെ പൊട്ടൻമാരാക്കുന്ന ഈ മര ഊളകൾക്ക് ചെല്ലും ചിലവും കൊടുത്ത് കഴിയേണ്ടിവരും…ജാഗ്രതൈ..
Post Your Comments