കണ്ട്‌ല: പാകിസ്‌താനു രഹസ്യമായി അണ്വായുധ സാങ്കേതികവിദ്യ കൈമാറുന്നെന്ന ആരോപണം നിലനില്‍ക്കെ, ചൈനയില്‍നിന്നു വീണ്ടും ആയുധക്കൈമാറ്റം. ഫാക്‌ടറികളില്‍ ഡ്രയറായി ഉപയോഗിക്കുന്ന ഓട്ടോക്ലേവ് യന്ത്രം എന്ന പേരിൽ മിസൈല്‍ ലോഞ്ചര്‍ പാകിസ്‌താനിലേക്കു കടത്താനുള്ള നീക്കം ഇന്ത്യ കൈയോടെ പിടിച്ചു.അതിമര്‍ദം താങ്ങാന്‍ കഴിയുന്ന ഉപകരണമാണ് ഓട്ടോക്ലേവ്. ശസ്‌ത്രക്രിയാ ഉപകരണങ്ങള്‍ അണുമുക്‌തമാക്കാന്‍ ഉപയോഗിക്കുന്ന ചെറിയ യന്ത്രങ്ങള്‍ മുതല്‍ സങ്കീര്‍ണമായ രാസപ്രക്രിയ നടത്താന്‍ കഴിയുന്നവ വരെയുണ്ട്.
സിവിലിയന്‍ ആവശ്യങ്ങള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കും ഉതകുന്ന ഇരട്ട ഉപയോഗമുള്ളവയാണ് ഇവ.ബാലിസ്‌റ്റിക് മിസൈലില്‍ ഉപയോഗിക്കാവുന്ന ലോഹസങ്കരം നിര്‍മിക്കാന്‍ ഉതകുന്ന ഈ യന്ത്രം വിശദമായി പരിശോധിക്കാനായി അതു കടത്തിക്കൊണ്ടുവന്ന കപ്പല്‍ ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തു പിടിച്ചിട്ടു. ഡി.ആര്‍.ഡി.ഒയിലെ ആണവ ശാസ്‌ത്രജ്‌ഞരടക്കമുള്ളവരാണു കപ്പലിലെത്തി പരിശോധന നടത്തുന്നത്.ഫാക്‌ടറികളില്‍ ഉപയോഗിക്കുന്ന ഡ്രയറെന്ന വ്യാജേന സങ്കീര്‍ണമായ ഓട്ടോക്ലേവാണു കടത്തുന്നതെന്നു രഹസ്യവിവരം ലഭിച്ചതോടെയാണു കപ്പല്‍ പിടിച്ചിട്ടത്.
ചൈനയിലെ യാങ്‌സി നദിയിലെ ജിയാങ്‌യിന്‍ തുറമുഖത്തുനിന്നു പാകിസ്‌താനിലെ കാസിം തുറമുഖത്തേക്കു പോകുകയായിരുന്ന ഡാ ക്വി യുന്‍ എന്ന കപ്പലാണു പിടിച്ചിട്ടിരിക്കുന്നത്.ഹോങ്കോങ് രജിസ്‌ട്രേഷനുള്ള കപ്പലാണ് ഇത്.
1999-ല്‍ കാര്‍ഗില്‍ യുദ്ധകാലത്ത് ഉത്തര കൊറിയയില്‍നിന്നു പാകിസ്‌താനിലേക്കു പോയ കൂ വോള്‍ സാന്‍ എന്ന കപ്പല്‍ കണ്ട്‌ലയില്‍ പിടിച്ചിരുന്നു. ജലശുദ്ധീകരണ ഉപകരണങ്ങളെന്ന വ്യാജേന മിസൈല്‍ ഭാഗങ്ങളും സ്‌കഡ് മിസൈല്‍ നിര്‍മാണ രഹസ്യങ്ങള്‍ വരെയാണ് ആ കപ്പലില്‍നിന്നു കണ്ടെത്തിയത്.
Post Your Comments