Latest NewsIndiaNews

മഹാരാഷ്ട്രയിൽ എന്‍പിആര്‍ നടപ്പിലാക്കുന്ന വാർത്ത; വിവാദമാക്കേണ്ടതായി ഒന്നുമില്ലെന്ന് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയിൽ എന്‍പിആര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍പിആറിലെ കോളങ്ങളെല്ലാം പരിശോധിച്ചിട്ടുണ്ടെന്നും എന്‍പിആര്‍ നടപ്പിലാക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വഭേദഗതി നിയമവും (സിഎഎ) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍ആര്‍സി) ദേശീയ പൗരത്വ പട്ടികയും (എന്‍പിആര്‍) വ്യത്യസ്തമാണ്. പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. എന്‍ആര്‍സി ഒരിക്കലും നടപ്പിലാക്കില്ല. എന്‍പിആര്‍ എന്നത് സെന്‍സസ് ആണ്. ഞാന്‍ മനസിലാക്കിയത് അത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണെന്നും അത് എല്ലാ 10 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്നതാണെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button