Latest NewsIndiaNews

പ്രധാനമന്ത്രിയ്ക്കും അമിത്ഷായ്ക്കുമെതിരെ അധിക്ഷേപം: മത പുരോഹിതനെതിരെ കേസ്

സംബാൽ•പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) പ്രതിഷേധിക്കുന്ന സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും എതിരെ പരമാര്‍ശം നടത്തിയ മുസ്ലീം പുരോഹിതനെതിരെ കേസെടുത്തു.

പുരോഹിതനായ മൗലാന തൗകീർ റാസയാണ് ഞായറാഴ്ച രാത്രി ബി.ജെ.പി ഉന്നത നേതാക്കൾക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്. പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും ‘തീവ്രവാദികൾ’ എന്ന് വിളിച്ച അദ്ദേഹം മുസ്ലീങ്ങൾ നാഥുറാം ഗോഡ്‌സെയുടെ പാത പിന്തുടരുകയാണെങ്കിൽ രാജ്യത്ത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വഞ്ചകനെന്നും അദ്ദേഹം വിളിച്ചു.

റാസയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 504, 505, 153 വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി സംബാൽ പോലീസ് സൂപ്രണ്ട് (എസ്പി) അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button