Latest NewsIndiaNews

22-ാം വയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് ഭര്‍തൃ വീട്ടില്‍ നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങള്‍; വൈറലായ കുറിപ്പിങ്ങനെ

മുംബൈ: 22-ാംവയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ച യുവതിക്ക് ഭര്‍തൃ വീട്ടില്‍ നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങള്‍. ഭര്‍തൃ വീട്ടില്‍ എത്തുന് വരെ യാതെരു കുഴപ്പുവുമില്ലാതെ പോയ പോയ അവരുടെ ജീവിതം തകിടം മറിഞ്ഞത് ഭര്‍തൃ വീട്ടില്‍ എത്തിയതോടെയായിരുന്നു. വീട്ടൂകാരുടെ ക്രൂരതയ്ക്കു പുറമെ ഭര്‍ത്താവിന്‍രെ അവഗണനയും കൂടി. പിന്നെ പറയണ്ടല്ലേ അവരുടെ ജീവിതത്തിന്റെ ദുരവസ്ഥ. ഗര്‍ഭിണിയായിട്ടും സ്ഥിതിയില്‍ മാറ്റമൊന്നും ഇല്ല. തുടര്‍ന്ന് വീട് വിട്ടിറങ്ങുന്നു. പിന്നീട് മറ്റൊരു സാഹചര്യത്തില്‍ ഇവര്‍ വീണ്ടും ഒരുമിച്ച് ജീവിക്കുന്നു. എന്നാല്‍ രണ്ടാമതും ഗര്‍ഭിണിയായിട്ടും ക്രൂര പീഡനങ്ങള്‍ക്ക് മാറ്റമൊന്നും ഇല്ല.

മക്കളെ കാണാനായി ഇടയ്ക്കു ഭര്‍ത്താവ് വരും. പക്ഷേ, സാമ്പത്തികമായോ മാനസികമായോ ഒരു പിന്തുണയും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു ദുരന്തവും കൂടി സംഭവിച്ചു. അനന്തരവള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. ഉത്തരവാദിയോ ഇവരുടെ  ഭര്‍ത്താവും. 17വയസ്സുള്ള കുട്ടിയെ ഭര്‍ത്താവ് ബലാത്സംഗം ചെയ്ത കാര്യം പോലീസില്‍ അറിയിക്കുകയും അയാള്‍ക്ക് ശിക്ഷ വാങ്ങി നല്‍കുകയും ചെയ്തു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ആ ജീവിതാനുഭവം പങ്കുവച്ചിരിക്കുന്നത്.

ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കുവച്ച കുറിപ്പ്:

ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. എനിക്കും ഭര്‍ത്താവിനും അന്ന് 22 വയസ്. ഭര്‍തൃവീട്ടിലേക്കു മാറുന്നതു വരെ എല്ലാം സുഗമമായിരുന്നു. പക്ഷേ അവിടെ അവര്‍ എന്നെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നു. വെറുതെ ഇരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഞാന്‍ നന്നായി പാചകം ചെയ്യും. പക്ഷേ അവര്‍ എപ്പോഴും ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുകയും എന്നെ തരം താഴ്ത്തുകയും ചെയ്യും.

ഒരു വര്‍ഷത്തിനുശേഷം ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കാര്യങ്ങള്‍ ശരിക്കും വഷളായി. ഞാന്‍ സന്തോഷത്തോടെ കണ്ണുകള്‍ നിറഞ്ഞാണ് ആ വിവരം ഭര്‍ത്താവിനോട് പറഞ്ഞത്. പക്ഷേ അയാള്‍ ശരി എന്ന ഒറ്റവാക്ക് പറഞ്ഞ് നടന്നുപോയി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കും അതേ ഭാവം തന്നെ. എന്നെ അവര്‍ ശ്രദ്ധിച്ചതേയില്ല. അവര്‍ എന്നെ വെറുക്കുന്നുവെന്ന തോന്നല്‍ എന്നില്‍ ഒറ്റപ്പെടല്‍ ഉണ്ടാക്കി. അതിനാല്‍ ഞാന്‍ അടുത്ത ദിവസം അവിടെ നിന്നും പോകാന്‍ തീരുമാനിച്ചു, ഒരു കുടുംബസുഹൃത്തിനൊപ്പം താമസിക്കാന്‍ തുടങ്ങി.

താമസിയാതെ, എനിക്ക് എന്റെ മകനുണ്ടായി. പക്ഷേ അവന്‍ മാസം തികയാതെയാണ് ജനിച്ചത്. 6 മാസം പ്രായമുള്ളപ്പോള്‍ അവന് ഫിക്‌സ് ഉണ്ടായി. ഞാന്‍ അവനെ എന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോയി, പക്ഷേ അദ്ദേഹം ചെയ്തത് അവനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക മാത്രമാണ്. അദ്ദേഹം സാമ്പത്തിക സഹായമൊന്നും നല്‍കിയിട്ടില്ല, അപൂര്‍വ്വമായി സന്ദര്‍ശനത്തിനെത്തി. അദ്ദേഹത്തിന് പണമുണ്ടായിരുന്നുവെങ്കിലും എല്ലാം സ്വയം ചെലവഴിച്ചു.

പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ഞാന്‍ വീണ്ടും ഗര്‍ഭിണിയായി. മകളുണ്ടായി. എന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍, അയാള്‍ പഴയ രീതികളിലേക്ക് മടങ്ങും, ഞാന്‍ വീണ്ടും പോകും. അങ്ങനെ ആ ശ്രമങ്ങള്‍ അവസാനിപ്പിച്ചു. സാമ്പത്തികമായി, ഞാന്‍ വളരെയധികം കഷ്ടപ്പെട്ടു. കടത്തിലേക്കു പോകുമ്പോള്‍ ഞാന്‍ ചെറിയ വീടുകളിലേക്ക് മാറിക്കൊണ്ടിരുന്നു.

എന്റെ ഭര്‍ത്താവ് തന്റെ മക്കളെ കാണാനായി എല്ലായ്പ്പോഴും വരും. പക്ഷേ, ഞങ്ങള്‍ക്ക് ഒരു പൈസ പോലും തന്നിരുന്നില്ല. ഒരു ദിവസം കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ടുപോയി. എന്റെ അനന്തരവള്‍ 7 മാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. പക്ഷേ അവള്‍ അത് ആരോടും പറഞ്ഞിരുന്നില്ല. പക്ഷേ പിന്നീട് എന്റെ ഭര്‍ത്താവാണ് അവളെ ഗര്‍ഭിണിയാക്കിയതെന്ന് സമ്മതിച്ചു. അവള്‍ക്ക് 17 വയസ്സുള്ളപ്പോള്‍ അയാള്‍ അവളെ ബലാത്സംഗം ചെയ്തു. ഞാന്‍ ഉടന്‍ തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തു, അയാള്‍ 17 മാസം ജയിലില്‍ കിടന്നു.

ഞാന്‍ ഇപ്പോള്‍ എന്റെ അമ്മയോടും രണ്ട് മക്കളോടും ഒപ്പം താമസിക്കുന്നു. ഞാന്‍ ഇപ്പോഴും കടത്തിലാണ്, കടം തന്നവര്‍ എല്ലാ ദിവസവും എന്നെ ഭീഷണിപ്പെടുത്തുന്നു. ജീവിതം എളുപ്പമല്ല, ഒന്നും നടക്കില്ലെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ജീവിതം അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ ഞാന്‍ ഒരിക്കല്‍ എന്റെ കുട്ടികളോടൊപ്പം അന്ധേരി സ്റ്റേഷനില്‍ പോയി, പക്ഷേ അവര്‍ എന്നോട് പറഞ്ഞു, ‘അമ്മേ, നിങ്ങള്‍ ശരിക്കും മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഞങ്ങള്‍ എന്തും ചെയ്യും. അതോടെ ആ തീരുമാനം ഉപേക്ഷിച്ചു. അന്നു മുതല്‍ ഞാന്‍ ശ്വസിക്കുന്ന ഓരോ ശ്വാസവും എന്റെ കുട്ടികള്‍ക്കായാണ്.

എന്റെ മകന്‍ സൈന്യത്തില്‍ ചേരാന്‍ കഠിനമായി പരിശ്രമിക്കുന്നതും എന്റെ മകള്‍ അവളുടെ ഐപിഎസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതും കാണുമ്പോള്‍, ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ അമ്മ ഞാനാണെന്ന് തോന്നിപ്പോകും. എന്റെ ജീവിതം തകരാറിലാണ്, പക്ഷേ എന്റെ കുട്ടികള്‍ എല്ലാ ദിവസവും എനിക്ക് അഭിമാനം നല്‍കുന്നു. എന്റെ ആകെയുള്ള ആഗ്രഹം അവര്‍ രണ്ട് കാലില്‍ നില്‍ക്കണം എന്നതാണ്. എനിക്ക് വീണ്ടും അതിലൂടെ കടന്നുപോകേണ്ടിവന്നാല്‍, ആ വഴികളുടെ അവസാനം അവര്‍ എനിക്ക് ഉണ്ടാകും എന്ന വിശ്വാസമുണ്ട്.

 

 

https://www.facebook.com/humansofbombay/photos/a.253147214894263/1329214533954187/?type=3&__xts__%5B0%5D=68.ARBbY6Pj3Y3mtsMSYPZ0Rh6CPbmHoBOp1MTRhUZdsnjmyqimOYuf4W9fOXdkIeOybNcYc_bJgCZ5mX9o1JqH40vVNeSQ1M6t9EkpLa-5ijxteztUxn58mB_VOigiAEZRZn6fWV7Uyir_sG-6lUKKGT98VXqyxfcWyjVs4MPObFysrtdR6FKiCC3jSciz2RX8FPlG66b6dJj-055Oxp1MEOdjYSWpA59amf4nP2D_CheTs6Yd_RLrn2r5DSlzXxyfDLsv1RyntzVIZ0dECR2Nd_T6kXkD2Oyff4xlShn7ZpYYjuYWRoLA0FfdLGCbpL2UdcX1c281Tn-TXI77WS2BX7BB2w&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button