മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ അജ്മല്‍ കസബിനെ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനാക്കി വളര്‍ത്തിയത് ഇന്ത്യയെക്കുറിച്ചുള്ള അസത്യങ്ങൾ മനസ്സിൽ കുത്തിനിറച്ച്. മുൻ മുംബൈ സിറ്റി പൊലീസ് കമ്മീഷണര്‍ രാകേഷ് മരിയ എഴുതിയ ‘ലെറ്റ് മീ സേ ഇറ്റ് നൗ’ എന്ന ആത്മകഥയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കസബിനെ ഒരു ഹിന്ദുവായി വേഷം ധരിപ്പിച്ചാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കയച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളിൽ സമീര്‍ ദിനേശ് ചൗധരി എന്നായിരുന്നു പേര്. പൊലീസ് തിരിച്ചടിയില്‍ കസബ് കൊല്ലപ്പെട്ടിരുന്നെങ്കില്‍ ഹിന്ദു തീവ്രവാദി എന്ന നിലയില്‍ കൊണ്ടെത്തിക്കാനായിരുന്നു ഈ ബുദ്ധിയൊന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Read also: സ്ത്രീകളെ ഉപയോഗിച്ച് കള്ളക്കടത്ത് നടത്തുന്ന നാലു സ്ത്രീകളുള്‍പ്പെട്ട സംഘം പിടിയില്‍
ഇന്ത്യയില്‍ മുസല്‍മാന്‍മാര്‍ക്ക് പള്ളിയില്‍ നിസ്‌കരിക്കാനാവില്ലെന്നും സര്‍ക്കാര്‍ വിലക്കുണ്ടെന്നുന്നുമായിരുന്നു കസബ് മനസില്‍ ധരിച്ചുവച്ചിരുന്നത്. ആ ചിന്ത മാറ്റുന്നതിനായി ഒടുവില്‍ പള്ളിയില്‍ നിസ്‌കാര സമയത്ത് കൊണ്ടുപോകുവാന്‍ പൊലീസ് തീരുമാനിച്ചു. മെട്രോ സിനിമയ്ക്ക് അടുത്തുള്ള മോസ്‌കിലേക്ക് കസബിനെ കൊണ്ടു പോവുകയും അവിടെ നൂറുകണക്കിന് വിശ്വാസികള്‍ നിസ്‌കരിക്കുന്നത് കണ്ട് കസബ് കണ്ണുതള്ളി നിന്നതായും രാകേഷ് മരിയ വ്യക്തമാക്കുന്നു.
Post Your Comments