Latest NewsNewsIndia

പക്ഷിയിടിച്ചു: വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു

അഹമ്മദാബാദ്•പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് അഹമ്മദാബാദ്-ബെംഗളൂരു ഗോ എയർ വിമാനത്തിന്റെ വലത് എന്‍ജിന് തീപ്പിടിച്ചു. അഹമ്മദാബാദ്-ബെംഗളൂരു വിമാനത്തിന്റെ വലത് എഞ്ചിന് കേടുപാടുകൾ സംഭവിച്ചതായും ചെറിയ തീപിടുത്തമുണ്ടായതായും ഗോ എയർ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.

വിമാനത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം, റണ്‍വേയില്‍ നിന്ന് വലിച്ചുമാറ്റിയ ശേഷം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി.

അസൗകര്യത്തിന് യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച ഗോ എയര്‍, പകരം വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ബംഗളൂരു വിമാനത്താവള റൺവേ ഉച്ചകഴിഞ്ഞ് 3 മണി വരെ അടച്ചതിനാൽ അഹമ്മദാബാദിൽ നിന്ന് 1.30 നായിരിക്കും ഈ വിമാനം പുറപ്പെടുകയെന്നും ഗോ എയര്‍ വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button