പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വി.വി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കൂടുതൽ ചികിത്സയ്ക്കായി AIMS ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാധ്യതകൾ ആരായാൻ കേന്ദ്രമന്ത്രി ശ്രീ മുരളീധരൻജിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Read also: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുവാൻ സാധ്യമാകുന്നതെല്ലാം ചെയ്യും. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതൽ ചികിത്സയ്ക്കായി AIMS ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാധ്യതകൾ ആരായാൻ കേന്ദ്രമന്ത്രി ശ്രീ മുരളീധരൻജിയുമായി ബന്ധപ്പെട്ടു.തിരുവനന്തപുരത്തെ ഡോക്ടർമാരുടെ നിർദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചിട്ടുണ്ട്. ഞാനിന്ന് RMO യോട് സംസാരിച്ചപ്പോൾ വാവയുടെ ആരോഗ്യാവസ്ഥയിൽ പുരോഗതിയുണ്ടെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെത്തന്നെ തുടർന്നാൽ മതിയെന്നും പറഞ്ഞു. എന്തായാലും വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാൻ സാധ്യമായതെല്ലാം ചെയ്യും.
Post Your Comments