ദില്ലി: ഷഹീന്‍ബാഗില്‍ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീം കോടതി. ഇതിനായി മുതിര്‍ന്ന അഭിഭാഷകരെയും നിയമിച്ചു. മുതിര്‍ന്ന അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, അഡ്വ. സാധന രാമചന്ദ്രന്‍ എന്നിവരെയാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി സുപ്രീം കോടതി നിയമിച്ചത്. ഇവരോട് പ്രതിഷേധക്കാരെ കണ്ട് സംസാരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. പ്രതിഷേധം നടത്താന്‍ മറ്റൊരു വേദി പ്രതിഷേധക്കാര്‍ക്ക് നല്‍കാന്‍ ദില്ലി പോലീസ് തയ്യാറാവണമെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രതിഷേധക്കാര്‍ ന്യായമായ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും, റോഡുകള്‍ അടയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചു. റോഡുകള്‍ അടയ്ക്കുന്നത് വലിയ അക്രമങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും. ഇന്ന് നിങ്ങള്‍ ഒരു മാതൃകയായാല്‍ മറ്റുള്ളവരും അതേ പ്രതിഷേധം നാളെ തുടങ്ങും. ജനങ്ങള്‍ക്ക് ഇത്തരം ആശയങ്ങള്‍ ലഭിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും സുപ്രീം കോടതി പറഞ്ഞു.
Post Your Comments